ETV Bharat / bharat

പാകിസ്ഥാനുമായുള്ള സൗഹൃദം ദൃഢമെന്ന് ജിന്‍പിങ്; മോദി-ജിന്‍പിങ് കൂടിക്കാഴ്ച നാളെ

കശ്മീര്‍ വിഷയം സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍റെ താല്‍പര്യങ്ങളെ പിന്തുണക്കുമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞു

പാകിസ്ഥാനുമായുള്ള സൗഹൃദം ദൃഢമെന്ന് ജിന്‍പിങ്; മോദി-ജിന്‍പിങ് കൂടിക്കാഴ്ച നാളെ
author img

By

Published : Oct 10, 2019, 7:09 AM IST

Updated : Oct 10, 2019, 7:14 AM IST

ബീജിംഗ്: അന്താരാഷ്ട്ര പ്രാദേശിക വിഷയങ്ങളില്‍ എന്ത് മാറ്റമുണ്ടായാലും ചൈന- പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രതികരണം. കശ്മീര്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍റെ താല്‍പര്യങ്ങളെ പിന്തുണക്കുമെന്നും ജിൻപിങ് പറഞ്ഞു. ചൈനയില്‍ എത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇക്കാര്യം ഉറപ്പ് നല്‍കിയതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനുമായുള്ള സൗഹൃദം ദൃഢമെന്ന് ജിന്‍പിങ്; മോദി-ജിന്‍പിങ് കൂടിക്കാഴ്ച നാളെ

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി നിലപാട് സ്വീകരിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍, ഷീ ജിന്‍പിങിന് നന്ദി അറിയിച്ചു. ചൈനീസ് സര്‍ക്കാരിന്‍റെ അതിഥിമന്ദിരത്തിലായിരുന്നു ജിന്‍പിങ്- ഇമ്രാന്‍ കൂടിക്കാഴ്ച.

ലോക രാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന മോദി- ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടി നാളെ ചെന്നൈയിലെ മഹാബലിപുരത്ത് നടക്കാനിരിക്കെയാണ് പാകിസ്ഥാന് അനുകൂലമായി ചൈന നിലപാട് വ്യക്തമാക്കിയത്. നാളെ രാവിലെ 11 നാണ് ചൈനീസ് പ്രസിഡന്‍റ് ചെന്നൈയില്‍ എത്തുക. ശനിയാഴ്ചയാകും പ്രതിനിധി ചര്‍ച്ചകള്‍. അതിര്‍ത്തി, കശ്മീര്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ജിൻപിങിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മഹാബലിപുരത്ത് നടത്തിയത്.

Intro:Body:Conclusion:
Last Updated : Oct 10, 2019, 7:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.