ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹലിനെ ഇനി കൂടുതല്‍ ഭംഗിയായി കാണാം. രാത്രിയും പകലും താജ്‌മഹലിന്‍റെ സൗന്ദര്യം അടുത്ത് കാണുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്കായി പുതിയ കാഴ്‌ചാകവാടം തുറന്ന് നല്‍കി. മെഹ്താബ് ബാഗ് എന്നാണ് കവാടത്തിന് പേര് നല്‍കിയിരിക്കുന്നത്.
രാവിലെയും വൈകിട്ടും ഏഴ് മുതല്‍ 10 മണി വരെയുള്ള മൂന്ന് മണിക്കൂറുകളാണ് സന്ദര്‍ശന സമയം. 20 രൂപയാണ് സന്ദര്‍ശന പാസ്. ആഗ്ര വികസന അതോറിറ്റിയാണ് കവാടം നിര്‍മിച്ചിരിക്കുന്നത്. കാഴ്‌ചാകവാടം മന്ത്രി ജി.എസ് ധര്‍മേശ് ഉദ്ഘാടനം ചെയ്‌തു. നിരവധി വിനോദസഞ്ചാരികളാണ് മെഹ്താബ് ബാഗ് കാഴ്‌ചാകവാടത്തിലൂടെ താജ്‌മഹലിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി എത്തുന്നത്.