ETV Bharat / bharat

യു.പിയില്‍ മണൽ കടത്ത് തടഞ്ഞ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

അനധികൃതമായി ഖനനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

ssp agra  Agra cop killed  Sand Mining Mafia  Tractor runs over Agra cop  Agra news  Uttar Padesh news  Constable Sonu Kumar Chaudhary  Saiyan  ആഗ്ര പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു  പൊലീസ് കോൺസ്റ്റബിൾ സോനു കുമാർ ചൗധരി കൊല്ലപ്പെട്ടു  ട്രാക്‌ടർ ഇടിച്ച് കൊല്ലപ്പെട്ടു  ആഗ്ര പ്രധാന വാർത്തകൾ  അനധികൃതമായി നദീതീരമണൽ
അനധികൃത നദീതീര മണൽ കടത്തൽ; തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
author img

By

Published : Nov 9, 2020, 10:28 AM IST

ലഖ്‌നൗ: നദീതീരമണൽ കടത്തുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടർ ഇടിച്ച് കൊലപ്പെടുത്തി. പൊലീസ് കോൺസ്റ്റബിൾ സോനു കുമാർ ചൗധരിയാണ് കൊല്ലപ്പെട്ടത്. മോർട്ടോർ സൈക്കിളിൽ മണൽ കടത്തുന്ന ലോറിയെ പിന്തുടരുന്നതിനിടെയാണ് സംഭവം. അനനധികൃത മണൽ ഖനനം തടയുന്നതിനായി പൊലീസ് വിവിധ സംഘങ്ങളെ രൂപീകരിച്ചിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ ഖനനം ലഭിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തിയത്. ആറോളം ട്രാക്‌ടറുകൾ പോകുന്നതു കണ്ട സോനു വാഹനങ്ങളെ പിന്തുടരുകയായിരുന്നു. വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനങ്ങൾ പോകുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.