ETV Bharat / bharat

കൊവിഡ് 19 നും അപകട സാധ്യതയും - risk

കൊവിഡ് 19 പ്രതിസന്ധി ന്യൂയോർക്കിനെ എത്രത്തോളം ബാധിച്ചുവെന്ന് യുഎസിലെ പ്രമുഖ എൻ‌ആർ‌ഐയും തെലുങ്ക് ഡോക്ടറുമായ മധു കൊരപതി ഇടിവി ഭാരതിനോട് പറയുന്നു

കൊവിഡ് 19  അപകട സാധ്യത  ന്യൂയോർക്ക്  ഡോ. മധു കൊരപതി  തെലുങ്ക് ഡോക്ടർ  ഇടിവി ഭാരത്  Age  risk  corona virus disease
കൊവിഡ് 19 നും അപകട സാധ്യതയും; ന്യൂയോർക്കിൽ നിന്നും ഡോ. മധു കൊരപതി പറയുന്നു
author img

By

Published : Apr 8, 2020, 4:03 PM IST

ന്യൂയോര്‍ക്ക്: യുനൈറ്റഡ് സ്റ്റേറ്റുകളുടെ ചരിത്രത്തില്‍ മുമ്പ് ഒന്നും ഉണ്ടാവാത്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് ഇപ്പോഴത്തെ കൊവിഡ് 19 പ്രതിസന്ധി എന്ന് യുഎസിലെ പ്രമുഖ എൻ‌ആർ‌ഐയും തെലുങ്ക് ഡോക്ടറുമായ മധു കൊരപതി പറഞ്ഞു. ന്യൂയോർക്കിലെ സാധാരണ ജീവിതം തകർന്നുകൊണ്ടിരിക്കുകയാണെന്നും ആശയവിനിമയം ഒഴികെ മറ്റ് യു‌എസ് നഗരങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും പൂർണമായും നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ജോലി ചെയ്യുന്ന ന്യൂയോർക്കിലെ 240 കിടക്കകളുള്ള ആശുപത്രിയിൽ നിന്നുമാണ് ഇടിവി ഭാരതുമായി ഫോണിൽ സംസാരിച്ചത്. വൈറസ് ബാധക്ക് പ്രായം ഒരു അടിസ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ അവസരങ്ങളിലും പ്രായമായവരുടെ ഇടയില്‍ അണുബാധക്കുള്ള സാധ്യത കൂടുതല്‍ ആകണമെന്നില്ലെന്ന്‍ അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ ആശുപത്രികളിലെ കിടക്കകള്‍ എല്ലാം കൊവിഡ് 19 രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ചിലർ മണിക്കൂറുകൾക്കുള്ളിൽ വൈറസ് ബാധിച്ച് മരിക്കുമ്പോള്‍, മറ്റ് ചിലര്‍ കൂടുതല്‍ സമയം വൈറസിനെതിരെ പൊരുതുന്നു. എത്ര മരണങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കാൻ കഴിയില്ല. ഒഴിഞ്ഞ കിടക്കകള്‍ക്കുവേണ്ടി ആളുകൾ മത്സരിക്കുകയാണ്. യുഎസിൽ വന്ന കാലം മുതൽ ഇത്രയും ഭീകരമായ ഒരു സാഹചര്യം താൻ കണ്ടിട്ടില്ലെന്നും ഡോ. മധു പറഞ്ഞു. ഇത്ര അധികം രോഗികള്‍ ആശുപത്രിയില്‍ എത്താന്‍ കാരണം വ്യാപകമായ രോഗ നിര്‍ണയ പരിശോധനകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് 19 പ്രായമായവർക്ക് മാത്രമേ ബാധിക്കുകയുള്ളൂ എന്നത് തെറ്റിദ്ധാരണയാണ്. കൊവിഡ് 19 ബാധിക്കപ്പെട്ട 25നും 30നും ഇടയിൽ പ്രായമുള്ള ധാരാളം ആളുകൾ ന്യൂയോര്‍ക്കിലെ ആശുപത്രികളിലുണ്ട്. 25 ശതമാനം രോഗികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 25 ശതമാനം വൃക്കസംബന്ധമായ രോഗികളും 25 ശതമാനം പേർക്ക് കരൾ അണുബാധയും ബാക്കിയുള്ളവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. പ്രതിരോധശേഷി കുറവുള്ള ആളുകൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്‍റെ ആദ്യ ദിവസങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം കാരണം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരിന്നു. പക്ഷേ നിലവിൽ സ്ഥിതി മെച്ചപ്പെട്ടു. കൊവിഡ് 19ന് ചികിത്സയില്ലാത്തതിനാൽ കടുത്ത ലക്ഷണങ്ങളുള്ള രോഗികൾക്ക് വെന്‍റിലേറ്ററുകളുടെയും ഡയാലിസിസ് മെഷീനുകളുടെയും സഹായത്തോടെ ചികിത്സ നല്‍കി വരുന്നു. 21 ദിവസത്തെ ലോക് ഡൗൺ നടപ്പിലാക്കിയതിലൂടെ ഭാരത സർക്കാർ ശരിയായ കാര്യം ആണ് ചെയ്തത്. യു‌എസിൽ‌ പൗരന്മാർ‌ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആസ്വദിക്കുന്നു. ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ നിയമങ്ങളുണ്ട്. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി യുഎസ് സർക്കാർ കർശനമായ ലോക് ഡൗൺ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.