ന്യൂഡല്‍ഹി: കേരള നിയമസഭക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പുതുച്ചേരി നിയമസഭ. ജനുവരി അവസാനം കൂടുന്ന സഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനായി എല്ലാ രാഷ്ട്രീയ പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പായാക്കിയതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്‍റിന്‍റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാത്തതുപോലെ നിയമസഭക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെയും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും നാരായണസ്വാമി പറഞ്ഞു. 30 അംഗ പുതുച്ചേരി നിയമസഭയില്‍ 15 കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ഡിഎംകെ, നാല് എഐഎഡിഎംകെ, ഏഴ് ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ഒരു സ്വതന്ത്രന്‍, മൂന്ന് ബിജെപി അംഗങ്ങളാണുള്ളത്.