മുംബൈ: സർക്കാരിനെ നയിക്കാൻ കഴിയുന്നില്ലെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവയ്ക്കണമെന്ന ആവശ്യവുമായി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥൻ മദൻ ശർമ. മുംബൈയിൽ വെച്ച് ശിവസേന പ്രവർത്തകർ തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഇദ്ദേഹം രംഗത്ത് വന്നിരുന്നു.
“നിങ്ങൾക്ക് സർക്കാരിനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജിയോട് അഭ്യർത്ഥിക്കുന്നു. മഹാരാഷ്ട്രയിൽ ക്രമസമാധാനം നിലനിർത്താൻ കഴിയുന്ന ഒരു സർക്കാരിനെ ജനങ്ങളെ തെരഞ്ഞെടുക്കട്ടെ,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ വെച്ച് വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ അഞ്ച് ശിവസേന പ്രവർത്തരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.