ചെന്നൈ: ടി.ടി.വി ദിനകരനെതിരെ എ.ഐ.എ.ഡി.എം.കെ മന്ത്രിമാർ ഡിജിപിക്ക് പരാതി നൽകി. ടി.ടി.വി ദിനകരൻ, എ.ഐ.എ.ഡി.എം.കെ കൊടി ഉപയോഗിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയത്. അതേസമയം ശശികല ചെന്നൈയിലേക്ക് മടങ്ങിവരുന്നതിൽ എതിർപ്പില്ലെന്നും എ.ഐ.എ.ഡി.എം.കെ അറിയിച്ചു.
എ.ഐ.എ.ഡി.എം.കെ കൊടിയുമായി ശശികല തിരികെയെത്തുമെന്ന് ടി.ടി.വി ദിനകരൻ നേരത്തെ പറഞ്ഞിരുന്നു. ഫെബ്രുവരി എട്ടിന് ശശികല തമിഴ്‌നാട്ടിലെത്തുമെന്നാണ് സൂചന. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമാണ്.