ലക്നൗ: പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനപാലനം തകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്കെതിരായ നടന്ന ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇത് സർക്കാരിന്‍റെ നിരാശയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനാവസ്ഥ ഇതിലൂടെ മനസിലാക്കാവുന്നതെ ഉളളു. ബിജെപി ദേശീയ അധ്യക്ഷന് ഈ രീതി ആണെങ്കിൽ സാധാരണ ജനം എത്രമാത്രം സുരക്ഷിതരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന്”ആദിത്യനാഥ് ഗോരഖ്പൂരിൽ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവരെ സംസ്ഥാന സർക്കാർ സഹായിക്കുന്നു. ജെ പി നദ്ദയെ ലക്ഷ്യമിട്ട തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ ഇത്തരം നടപടി ഞങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബംഗാളിലെ ഡയമണ്ട് ഹാർബറിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നദ്ദയുടെ സംഘം ആക്രമിക്കപ്പെട്ടതായും കൈലാഷ് വിജയവർഗിയ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾക്ക് പരിക്കേറ്റതായും ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. നദ്ദയുടെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനം വ്യാഴാഴ്ച അവസാനിച്ചു.
2021 ൽ പശ്ചിമ ബംഗാളിൽ ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്ന് ജെ പി നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിൽ താമര വിരിയുമെന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.