ETV Bharat / bharat

അഹമ്മദാബാദ് വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്ത് അദാനി - സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളം

നടപടിക്രമങ്ങൾ വെള്ളിയാഴ്‌ചയോടെ പൂർത്തിയായി. വിമാനത്താവളത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. താക്കോൽ കൈമാറ്റച്ചടങ്ങ് ഇന്ന് അർധരാത്രി നടക്കും.

Adani Group  Ahmedabad airport  Sardar Vallabhbhai Patel International Airport  SVPI Airport  privatisation  Airports Authority of India  AAI
അഹമ്മദാബാദ് വിമാനത്താവളം
author img

By

Published : Nov 8, 2020, 12:24 PM IST

ഗാന്ധിനഗർ: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര (എസ്.‌വി.പി.ഐ) വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഇന്നുമുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. നടപടിക്രമങ്ങൾ വെള്ളിയാഴ്‌ച പൂർത്തിയായതായും താക്കോൽ കൈമാറ്റച്ചടങ്ങ് ഇന്ന് അർധരാത്രി നടക്കുമെന്നും എയർപോർട്ട് അതോറിറ്റി ട്വീറ്റു ചെയ്‌തു. എസ്‌വി‌പി‌ഐ അദാനിക്ക് കൈമാറിയതിന് പിന്നാലെ അതീവ സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കൂടാതെ അദാനി ഗ്രൂപ്പ് വിന്യസിച്ച സുരക്ഷ ജീവനക്കാരും വിമാനത്താവളത്തിൽ തുടരും.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അഹമ്മദാബാദ്, തിരുവനന്തപുരം, ലഖ്‌നൗ, മംഗലാപുരം, ജയ്‌പൂർ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിനാണ് ലേലം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറുമെന്ന് സർക്കാർ അറിയിച്ചു. ഒരു യാത്രക്കാരന് 177 രൂപ എന്ന നിരക്കിലാണ് അദാനിക്ക് ലേലം കിട്ടിയത്. കഴിഞ്ഞ ദിവസം ലഖ്‌നൗ വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തിരുന്നു. ഇനി 50 വർഷത്തേയ്ക്ക് നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.