ലക്‌നൗ: ഉത്തർപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,884 ആയി. രോഗം ഭേദമായതിനെ തുടർന്ന് 1,504 പേരെ ഡിസ്ചാർജ് ചെയ്തു. 84 പേർ കൂടി രോഗബാധിതരാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. ശനിയാഴ്ച 273 ലാബുകളിലായി 1,365 സാമ്പിളുകൾ പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 'മെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റം' ആവിഷ്കരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ഇതിലൂടെ മാർഗനിർദേശം തേടാം. മീററ്റിലെ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അവർക്ക് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധരുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മധ്യ യുപിയിലെ രോഗികളെ പരിചരിക്കുന്ന കാൺപൂരിലെ മെഡിക്കൽ കോളജിന് ലക്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയുമായി ബന്ധപ്പെടാം. പ്രയാഗ്രാജിലെ മെഡിക്കൽ കോളജിന് ബിഎച്ച്യുവിന്‍റെ സ്പെഷ്യാലിറ്റി ടീമിൽ നിന്ന് ഉപദേശം തേടാം.
ഉത്തർപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,884 ആയി
രോഗം ഭേദമായതിനെ തുടർന്ന് 1,504 പേരെ ഡിസ്ചാർജ് ചെയ്തു. 84 പേർ കൂടി രോഗബാധിതരാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.