ETV Bharat / bharat

ജമ്മു-കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരും: ഡിജിപി ദിബാഗ് സിങ് - ഡിജിപി ദിബാഗ് സിങ്

പ്രദേശത്ത് നിലവില്‍ ക്രമസമാധാനം നിയന്തണ വിധേയമാണെന്നും പൊതുജനം സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഡിജിപി ദിബാഗ് സിങ്.

ഡിജിപി ദിബാഗ് സിങ്
author img

By

Published : Aug 25, 2019, 2:44 AM IST

Updated : Aug 25, 2019, 3:01 AM IST

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് ജമ്മു-കശ്മീർ ഡിജിപി ദിബാഗ് സിങ്. പൊതുജനങ്ങളോട് അടുത്ത് ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. ദക്ഷിണ കശ്മീര്‍ പ്രദേശമായ അനന്ത്നാഗ് ഡിജിപി സന്ദര്‍ശിച്ചു. പ്രദേശത്ത് നിലവില്‍ ക്രമസമാധാനം നിയന്ത്രണവിധേയമാണെന്നും പൊതുജനം സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനികാന്ത് മിസ്രക്കൊപ്പമാണ് ഡിജിപി അനന്തനാഗ് സന്ദര്‍ശിക്കാന്‍ എത്തിയത്. ജമ്മു-കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് ക്രമസമാധാനം നിയന്ത്രിക്കുന്നത്.

ജമ്മു-കശ്മീരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രദേശത്ത് സുരക്ഷയും ക്രമസമാധനവും നിലനിര്‍ത്തുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൊലീസിനേയും ഡിജിപിയും ബിഎസ്എഫ് ഡിജിയും അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് ആവശ്യാമായതെല്ലാം എത്തിച്ചു നല്‍കുന്നുണ്ടന്നും അദ്ദേഹം അറിയിച്ചു.

Intro:Body:

jammu kashmir terrorist 

Conclusion:
Last Updated : Aug 25, 2019, 3:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.