പൂനെ : അഴിമതിക്കും തട്ടിപ്പിലുമേര്‍പ്പെട്ടവര്‍ക്കെതിരെ നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സമ്പദ്‌വ്യവസ്ഥയില്‍ മധ്യവര്‍ഗക്കാരാണ് കൂടുതല്‍ സംഭാവന ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ചില തെറ്റായ പ്രവണതകളാണ് ഇവിടെ തുടരുന്നതെന്നും എന്നാല്‍ ഇവ തുടച്ചുനീക്കാന്‍ ഞങ്ങള്‍ പ്രതിഞ്ജാബന്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ അഴിമതിക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇതിനു വിപരീതമായി ഡല്‍ഹി തൊട്ട് പൂന വരെ നടപടി നേരിടുന്ന അഴിമതിക്കാരെ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാജ്യം കൊള്ളയടിച്ചവരെ ജയിലിലാക്കാന്‍ തന്‍റെ സര്‍ക്കാറിനു കഴിഞ്ഞുവെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ട്രില്യണ്‍ ഡോളറിലെക്കുയര്‍ത്താന്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.