ETV Bharat / bharat

84,545 ബാങ്ക് തട്ടിപ്പ് കേസുകൾ 2019-20 കാലയളവിൽ നടന്നുവെന്ന് ആര്‍ബിഐ - ബാങ്ക് തട്ടിപ്പ് കേസുകൾ

2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് വരെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് 84,545 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് വിവരവകാശ രേഖ

About 84,545 bank fraud cases reported during 2019-20  Bank fraus  bank fraud cases in India  RBI on bank frauds  84,545 ബാങ്ക് തട്ടിപ്പ് കേസുകൾ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ആർബിഐ  ബാങ്ക് തട്ടിപ്പ് കേസുകൾ  വിവരാവകാശ രേഖ
84,545 ബാങ്ക് തട്ടിപ്പ് കേസുകൾ 2019-20 കാലയളവിൽ നടന്നുവെന്ന് വിവരാവകാശ രേഖ
author img

By

Published : Jul 27, 2020, 9:26 PM IST

നാഗ്‌പൂർ: വാണിജ്യ ബാങ്കുകളില്‍ 1.85 ലക്ഷം കോടി രൂപയുടെ 84,545 ബാങ്ക് തട്ടിപ്പ് കേസുകൾ നടന്നുവെന്ന് വിവരവകാശ രേഖ. വിവരാവകാശ പ്രവർത്തകൻ അഭയ് കോലാർക്കർ ചോദിച്ച ചോദ്യങ്ങൾക്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നൽകിയത്.

2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് വരെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് 84,545 കേസുകൾ റിപ്പോർട്ട് ചെയ്‌തു. 1,85,772.42 കോടി രൂപയാണ് ഈ കേസുകളിൽ ബന്ധപ്പെട്ടിരിക്കുന്നത്. റിസർവ് ബാങ്കിന്‍റെ അധികാരപരിധിയിൽ വരുന്ന ബാങ്കിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചതെന്ന് അഭയ് കോലാർക്കർ പറഞ്ഞു. എന്നാൽ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരുടെ എണ്ണമോ തുകയോ സംബന്ധിച്ച് റിസർവ് ബാങ്ക് മറുപടി നൽകിയില്ല.

2019 ജൂൺ ഒന്ന് മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ 2,14,480 പരാതികളാണ് ലഭിച്ചത്. എസ്‌ബി‌ഐയിൽ നിന്ന് 63,259 പരാതികളും എച്ച്ഡി‌എഫ്‌സി ബാങ്കിൽ നിന്ന് 18,764 പരാതികളും ഐ‌സി‌ഐ‌സി‌ഐ ബാങ്കിൽ നിന്ന് 14,582 പരാതികളും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 12,469 പരാതികളും ആക്സിസ് ബാങ്കിൽ നിന്ന് 12,214 പരാതികളുമാണ് ലഭിച്ചത്. 2019 ഏപ്രിൽ ഒന്നിനും 2019 ജൂൺ 30 നും ഇടയിൽ 56,493 പരാതികൾ ലഭിച്ചതായി സെൻട്രൽ ബാങ്ക് മറുപടി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.