ETV Bharat / bharat

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡ്രോണ്‍ ജമ്മുവില്‍ പൊലീസില്‍ ആശയകുഴപ്പം സൃഷ്‌ടിക്കുന്നു

അതിര്‍ത്തി വഴി പാക് ഡ്രോണ്‍ ജമ്മുവിലെത്തിയതാണെന്ന് കരുതിയെങ്കിലും അന്വേഷണത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഡ്രോണാണെന്ന് തിരിച്ചറിഞ്ഞു. പരിശീലനത്തിനിടെ ബാറ്ററി തീര്‍ന്ന് നിലംപതിച്ചതായിരുന്നു ഡ്രോണ്‍.

drone  Indian Army  Jammu  ജമ്മുവില്‍ പൊലീസില്‍ ആശയകുഴപ്പം സൃഷ്‌ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡ്രോണ്‍  ഡ്രോണ്‍  ജമ്മു കശ്‌മീര്‍  ഡ്രോണ്‍
ജമ്മുവില്‍ പൊലീസില്‍ ആശയകുഴപ്പം സൃഷ്‌ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡ്രോണ്‍
author img

By

Published : Jul 13, 2020, 8:08 PM IST

ശ്രീനഗര്‍: ജമ്മുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്‌ച നഗരത്തിലെ അതിര്‍ത്തി ഗ്രാമത്തില്‍ കണ്ടെത്തിയ ഡ്രോണ്‍ പൊലീസിനിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തി വഴി പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ എത്തിയതാണെന്ന് കരുതിയെങ്കിലും പിന്നീട് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തില്‍ പരിശീലനത്തിനിടെ ബാറ്ററി തീര്‍ന്ന് ഡ്രോണ്‍ നിലംപതിച്ചതാണെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11.30 ഓടെ പ്രദേശവാസികളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫാലിയന്‍ മണ്ഡല്‍ പൊലീസ് ബൂത്തായ് ചക്ക് ഗ്രാമത്തിലെത്തി ഡ്രോണ്‍ കണ്ടെടുത്തത്. പാകിസ്ഥാനില്‍ നിന്നെത്തിയതാണെന്ന് കരുതി മുതിര്‍ന്ന ഓഫീസര്‍മാര്‍ സംഭവ സ്ഥലത്തെത്തുകയും ചെയ്‌തു. പിന്നീടാണ് ഇന്ത്യന്‍ ആര്‍മിയുടെ ഡ്രോണാണിതെന്ന് മനസിലാക്കിയത്.

ജൂണ്‍ 20 ന് കത്വ ജില്ലയിലെ പന്‍സാര്‍ ബോര്‍ഡര്‍ പോസ്റ്റിന് സമീപം രതുവ ഗ്രാമത്തില്‍ അതിര്‍ത്തി സുരക്ഷാ സേന ഹെക്‌സാകോപ്‌റ്റര്‍ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു. അഞ്ചര കിലോഗ്രം ഭാരമുള്ള ഡ്രോണില്‍ നിന്നും 7 ഗ്രനേഡുകളും ഒരു യുഎസ് നിര്‍മിത എം 4 തോക്കും കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ജമ്മു കശ്‌മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്താനുള്ള പാക് ശ്രമങ്ങള്‍ക്ക് തടയിടാന്‍ അതിര്‍ത്തി സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.