ഗുവാഹട്ടി: ദേശീയ പൗരത്വ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (എഎഎസ്‌യു). പട്ടികയില്‍ നിന്നും പുറത്താവയവരുടെ കാര്യത്തില്‍ സുപ്രീം കോടതി നടപടി എടുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അസമിലെ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനുമായി 1985ല്‍ രേഖ പുറത്തിറക്കിയിരുന്നു. നിലവിലെ രേഖ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയത്.
എന്നാല്‍ തങ്ങള്‍ ഈ പട്ടികയില്‍ തൃപ്തരല്ല. പട്ടിക തയ്യറാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു പൂര്‍ത്തിയാകാത്ത പട്ടികയായാണ് വിലയിരുത്തുന്നത്. പട്ടികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനമെന്ന് എഎഎസ്‌യു ജനറല്‍ സെക്രട്ടറി ലുറിന്‍ജ്യോതി ജോഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറക്കിയ താല്‍ക്കാലിക ലിസ്റ്റില്‍ 41,10,169 ലക്ഷത്തിലേറെ പേര്‍ പുറത്തായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച പുറത്തിറക്കിയ ലിസ്റ്റില്‍ നിന്നും 19,06,657 അപേക്ഷകര്‍ പുറത്താണെന്നും ജോഗി പറഞ്ഞു.