ETV Bharat / bharat

മുംബൈ ആരേ കോളനിയിലെ മരം മുറിക്കല്‍; പ്രതിഷേധക്കാരെ മോചിപ്പിച്ചു

author img

By

Published : Oct 7, 2019, 6:56 PM IST

മരം വെട്ടുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ മുംബൈ ഹൈക്കോടതി നിരസിച്ചതിനെത്തുടർന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമാവുകയായിരുന്നു.

മുംബൈ ആരേ കോളനിയിലെ മരം മുറിക്കല്‍ പ്രതിഷേധക്കാരെ മോചിപ്പിച്ചു

മുംബൈ: നഗരത്തിലെ ആരേ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നത് തടഞ്ഞ പ്രതിഷേധക്കാരെ താനെ ജയിലിൽ നിന്ന് മോചിപ്പിച്ചു. ക്രമസമാധാന നില തകരാറിലാക്കിയെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ചുമതല നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.ഇരുപത്തിയൊമ്പത് പ്രതിഷേധക്കാരെയാണ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് വിട്ടയച്ചത്.

മരം വെട്ടുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ മുംബൈ ഹൈക്കോടതി നിരസിച്ചതിനെത്തുടർന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വെള്ളിയാഴ്ച രാത്രി മരങ്ങൾ മുറിക്കാൻ തുടങ്ങി. പ്രതിഷേധക്കാർ സ്ഥലത്ത് തടിച്ചുകൂടിയതോടെ പൊലീസ് എത്തി 144 പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം മെട്രോ കാർ ഷെഡ് നിർമാണത്തിനായി കോളനിയിൽ മരങ്ങൾ മുറിക്കുന്നത് സുപ്രീംകോടതി താത്കാലികമായി വിലക്കി. മരം വെട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

Intro:Body:

https://www.aninews.in/news/national/politics/aarey-row-29-protesters-released-from-thane-jail20191007104807/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.