ഹൈദരാബാദ്: ഹൈദരാബാദിലെ ദുണ്ടിഗല്‍ വ്യോമസേനാ അക്കാദമിക്ക് സമീപം കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം. ശനിയാഴ്‌ച രാത്രിയോടെയാണ് തീ പടര്‍ന്നത്. എട്ടോളം ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ സ്ഥലത്തെത്തി ഞായറാഴ്‌ച പുലര്‍ച്ചയോടെ തീയണച്ചു. ഫാക്‌ടറിയുടെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ കെമിക്കല്‍ സൂക്ഷിച്ച ബാരലുകള്‍ പൊട്ടിത്തെറിച്ചത് കാരണം തീ വന്‍തോതില്‍ പടര്‍ന്നു. കറുത്ത പുക ഉള്‍പ്പെടെ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അക്കാദമിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് തീ അണച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നാഗര്‍ കുര്‍ണൂല്‍ ജില്ലയില്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും വന്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നത്.
ദുണ്ടിഗല്‍ വ്യോമസേനാ അക്കാദമിക്ക് സമീപം തീപിടിത്തം
കെമിക്കല്‍ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല