ETV Bharat / bharat

പട്ടികജാതിക്കാരുടെ മുടി വെട്ടി; സാമൂഹ്യ ബഹിഷ്‌കരണം നേരിട്ട് ബാര്‍ബറും കുടുംബവും - പട്ടികജാതിക്കാരുടെ മുടി വെട്ടി

കര്‍ണാടകയിലെ നഞ്ചനുഗുഡു താലൂക്കിലെ ഹല്ലാരെ ഗ്രാമത്തിലാണ് ബാര്‍ബര്‍ക്കും കുടുംബത്തിനും വിവേചനം നേരിടേണ്ടി വന്നത്.

Social Exclusion for the Family of a Barber  Social Exclusion for Making the Haircut of Scheduled Caste People  Family is Facing the Social Exclusion in karnataka  karnataka  ബെംഗളൂരു  പട്ടികജാതിക്കാരുടെ മുടി വെട്ടി  സാമൂഹ്യ ബഹിഷ്‌കരണം നേരിട്ട് ബാര്‍ബര്‍
പട്ടികജാതിക്കാരുടെ മുടി വെട്ടി; സാമൂഹ്യ ബഹിഷ്‌കരണം നേരിട്ട് ബാര്‍ബറും കുടുംബവും
author img

By

Published : Nov 19, 2020, 5:44 PM IST

ബെംഗളൂരു: പട്ടികജാതിക്കാരുടെ മുടി വെട്ടിയതിന് സാമൂഹ്യ ബഹിഷ്‌കരണം നേരിട്ട് ബാര്‍ബറും കുടുംബവും. കര്‍ണാടകയിലെ നഞ്ചനുഗുഡു താലൂക്കിലെ ഹല്ലാരെ ഗ്രാമത്തിലാണ് സംഭവം. ബാര്‍ബറായ മല്ലികാര്‍ജുന ഷെട്ടിക്കും കുടുംബത്തിനുമാണ് ഗ്രാമീണരില്‍ നിന്നും ദുരനുഭവം നേരിടുന്നത്. പട്ടികജാതിയിലുള്ള ഒരാളിന്‍റെ മുടിവെട്ടിയതിന് ഗ്രാമീണര്‍ 50,000രൂപ പിഴയും ഈടാക്കിയെന്ന് മല്ലികാര്‍ജുന ഷെട്ടി പറഞ്ഞു. ഗ്രാമത്തില്‍ പട്ടികജാതിക്കാരുടെ മുടി വെട്ടുന്നതിന് നേരത്തെ ഗ്രാമീണ നേതാക്കള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മല്ലികാര്‍ജുന ഷെട്ടി ഗ്രാമത്തിലെ എല്ലാവരുടെയും മുടി വെട്ടി തന്‍റെ ജോലി തുടര്‍ന്നിരുന്നു.

ഗ്രാമീണ നേതാക്കളായ ചെന്നനായകവും കൂട്ടാളികളുമാണ് തനിക്കും കുടുംബത്തിനും വിവേചനം കല്‍പിച്ചതെന്ന് ഇയാള്‍ പരാതി പറയുന്നു. എന്തായാലും തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മല്ലികാര്‍ജുന ഷെട്ടി. ഗ്രാമത്തില്‍ നിന്നും നേരിടുന്ന വിവേചനം അവസാനിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ വ്യക്തമാക്കി. അതേസമയം പരാതിയില്‍ പൊലീസിനോട് കര്‍ശന നടപടിയെടുക്കാന്‍ തഹസില്‍ദാര്‍ മഹേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.