പുതുച്ചേരി: പുതുതായി പുതുച്ചേരിയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2513 ആയി ഉയര്‍ന്നു. 996 പേരാണ് ഇവിടെ ചികില്‍സയില്‍ തുടരുന്നത്. 1483 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 34 പേരാണ് പുതുച്ചേരിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 740 പേരും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 12,87,945 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30601 പേര്‍ക്ക് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു. 4,40,135 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 8,17,209 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.