ETV Bharat / bharat

സിക്കിമില്‍ 95 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 783 ആയി.

സിക്കിമില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  സിക്കിം  95 fresh cases push Sikkim's COVID-19 tally to 783  Sikkim's COVID-19 tally  Sikkim  COVID-19
സിക്കിമില്‍ 95 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 4, 2020, 5:28 PM IST

ഗാംഗ്‌ടോക്: സിക്കിമില്‍ 95 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 783 ആയി. കിഴക്കന്‍ സിക്കിം ജില്ലയില്‍ നിന്ന് 58 പേര്‍ക്കും തെക്കന്‍ സിക്കിം ജില്ലയില്‍ നിന്ന് 37 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ജനറലും സെക്രട്ടറിയുമായ ഡോ പെംപ ടി ഭൂട്ടിയ പറഞ്ഞു. 483 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. 299 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. സംസ്ഥാനത്ത് ഒരാളാണ് കൊവിഡ് മൂലം മരിച്ചത്.

കിഴക്കന്‍ സിക്കിം ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുള്ളത്. 545 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. തെക്കന്‍ സിക്കിമില്‍ നിന്നും 195 പേര്‍ക്കും, വെസ്റ്റ് സിക്കിമില്‍ നിന്ന് 42 പേര്‍ക്കും, വടക്കന്‍ സിക്കിമില്‍ നിന്ന് ഒരാള്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 28,091 സാമ്പിളുകള്‍ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.