ഐസ്വാൾ : മിസോറാമിൽ പുതുതായി ഒൻപത് കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുളുടെ എണ്ണം 130 ആയതായും എട്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി ഡോ ആർ ലാൽതാംഗ്ലിയാന പറഞ്ഞു. 121 പേർ നിലവിൽ ചികിത്സയിലാണ്.
സൗത്ത് മിസോറാമിലെ ലോങ്‌റ്റ്‌ലായ്, സിയാഹ ജില്ലകളിൽ നിന്ന് നാല് പുതിയ കേസുകൾ വീതവും ലുങ്‌ലെയ് ജില്ലയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.