ചണ്ഡിഗഡ്: തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഒമ്പത് വിദേശ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. എട്ട് നേപ്പാൾ പൗരന്മാരും ഒരു ശ്രീലങ്കൻ പൗരനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനും തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മിഷിനറി പ്രവർത്തനത്തിൽ ഏർപ്പെട്ടതിനുമാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വിദേശ പൗരന്മാരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തിവിട്ടിട്ടില്ല. ഇവരെ ജില്ലാ കോടതിയിൽ ഹാജരാക്കിയെന്നും കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പൊലീസ് പറഞ്ഞു.
വിസ ചട്ടം ലംഘിച്ചതിന് ഒമ്പത് വിദേശികളെ അറസ്റ്റ് ചെയ്തു - ജുഡീഷ്യൽ കസ്റ്റഡി
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മിഷിനറി പ്രവർത്തനത്തിൽ ഏർപ്പെട്ടതിനും വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് വിദേശ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തത്