മുംബൈ: കോട്ട പ്രദേശത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് ഒമ്പത് പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ 23 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. രക്ഷാപ്രവർത്തനം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സ്ഥലത്തെത്തി.
14 ഫയർ ടെൻഡറുകൾ കൂടാതെ മുംബൈ പൊലീസും എൻഡിആർഎഫ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബുധനാഴ്ച നഗരത്തിലെ പവാല സ്ട്രീറ്റിൽ വീടിന്റെ ഭാഗം തകർന്നതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, അടുത്ത 18 മണിക്കൂർ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) അറിയിച്ചു. അടുത്ത 18 മണിക്കൂറിനുള്ളിൽ താനെ, റായ്ഗഡ്, രത്നഗിരി ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.