അമരാവതി: ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അനാശാസ്യത്തിന് നിർബന്ധിക്കുകയും കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്‌ത സംഭവത്തിൽ ബന്ധുവുൾപ്പെടെ ഒൻപത് പേരെ അറസ്റ്റ് ചെയ്‌തു.
പ്രകാശം ജില്ലാ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. നെല്ലൂർ സ്വദേശിയായ പെൺകുട്ടിക്ക് നാല് മാസങ്ങൾക്ക് മുൻപാണ് ദുരനുഭവമുണ്ടായത്. ജൂലായ് 18ന് കാണ്ടുകൂർ മണ്ഡലത്തിലുൾപ്പെടുന്ന മാദേവപുരത്ത് വീട്ടിൽ നടത്തിയ റെയിഡിനിടെ അവശനിലയിലായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഐപിസി സെക്ഷൻ 42, 370 (4), 376 (2) പ്രകാരവും പോക്സോ വകുപ്പ് ചേർത്തും പ്രതികൾക്കെതിരെ കേസെടുത്തു.