ഭുവനേശ്വർ: ഒഡീഷയിൽ 86 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,189 ആയി. പുതിയ കൊവിഡ് കേസുകളിൽ 80 എണ്ണം റിപ്പോർട്ട് ചെയ്‌തത് ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നാണ്. ജജ്‌പൂരിൽ നിന്ന് 46, കട്ടക്കിൽ നിന്ന് 11, നായാഗാർഹിൽ നിന്ന് ആറ്, ഗഞ്ചത്തിൽ നിന്നും അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ബാലസോർ, ഭദ്രക്, കിയോഞ്ചർ, ഖുർദ, പുരി, സുന്ദർഗഡ് എന്നിവിടങ്ങളിൽ നിന്നും മൂന്ന് കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു. ആകെ 1,13,466 പേരെ പരിശോധനക്ക് വിധേയമാക്കി. 393 പേർ രോഗമുക്തി നേടിയപ്പോൾ 789 പേർ ചികിത്സയിൽ തുടരുന്നു. ഏഴ് പേർ മരിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ തിരിച്ചെത്തുന്നത് മൂലം സംസ്ഥാനത്തെ കൊവിഡ് കേസുകൾ ജൂൺ അവസാനത്തോടെ 10,000 കവിയാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ ക്ഷേമ വകുപ്പ് വക്താവ് ഡോ. ജയന്ത് അറിയിച്ചു.