ഹൈദരാബാദ്: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന 85 ശതമാനം കൊവിഡ് കേസുകൾക്കും നിസാമുദീൻ സമ്മേളനവുമായി ബന്ധമുണ്ടെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഈതാല രാജേന്ദ്ര. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് രാജേന്ദ്ര ഇക്കാര്യം അറിയിച്ചത്. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിൽ വൈറസ് പടരാനുള്ള സാധ്യത കുറയ്‌ക്കാനുള്ള കൂടുതൽ നടപടികൾ എടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ 8500 പേർ കൊവിഡ് പരിശോധനക്ക് വിധേയമായി. അതിൽ 471 പേരുടെ ഫലം പോസിറ്റീവ് ആണ്. 45 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
തെലങ്കാനയിൽ ഭൂരിഭാഗം കൊവിഡ് കേസുകൾക്കും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമെന്ന് ആരോഗ്യമന്ത്രി - Telangana
തെലങ്കാനയിൽ 8500 പേർ കൊവിഡ് പരിശോധനക്ക് വിധേയമായി. അതിൽ 471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 പേർക്ക് രോഗം ഭേദമായി.