ETV Bharat / bharat

ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു; മൂന്ന് പേരെ കണ്ടെത്തി

40 മുതൽ 60 വരെ പ്രായപരിധിയിലുള്ളവരാണ് ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്

COVID-19 isolation centre  COVID-19  Lockdown  Indore COVID-19 cases  corona suspects escape from isolation centre  corona patients escape from isolation centre  madhya pradesh corona patients  indore corona patients  Kotwali police station  corona isolation facilities  Superintendent of Police Puneet Gehlot  കൊവിഡ്  കൊറോണ  ലോക്ക് ഡൗൺ  ഐസൊലേഷൻ വാർഡ്  മധ്യപ്രദേശ്  ഇൻഡോർ
ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു
author img

By

Published : Apr 16, 2020, 4:20 PM IST

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു. ആറ് കൊവിഡ് രോഗബാധിതരും രോഗം സംശയിക്കുന്ന രണ്ട് പേരുമാണ് ഐസൊലേഷൻ വാർഡിൽ നിന്നും കടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബീഹാർ സ്വദേശികളെയും ഒരു രാജസ്ഥാൻ സ്വദേശിയേയുമാണ് പൊലീസ് പിടികൂടിയത്.

40 മുതൽ 60 വരെ പ്രായപരിധിയിലുള്ളവരാണ് ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്. പിടികൂടിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സിറ്റി പൊലീസ് സൂപ്രണ്ട് പുനീത് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസമായി ഐസൊലേഷനിൽ കഴിയുന്ന ഇവർ അസ്വസ്ഥരായിരുന്നെന്നും ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിഞ്ഞ ഇവർ പേടികൊണ്ടാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.