തിരുച്ചിറപ്പള്ളി: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 8.5 കിലോഗ്രാം സ്വർണവും 4.25 കോടി രൂപയും പിടികൂടി. ദുബായിൽ നിന്നെത്തിയ 10 യാത്രക്കാരിൽ നിന്നായി 4.25 കോടി രൂപയും 8.5 കിലോഗ്രാം സ്വർണം പിടികൂടുകയായിരുന്നു.
കേന്ദ്ര എയർ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടികൂടിയത്.