ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വെള്ളപ്പൊക്കം: എട്ട് മരണം - ഉത്തർ പ്രദേശിൽ വെള്ളപ്പൊക്കം

കനത്ത മഴയെത്തുടർന്ന് ബരാബങ്കി, ഗോണ്ട, സിദ്ധാർത്ഥ് നഗർ, മഹാരാജ്‌ഗഞ്ച്, ബൽ‌റാംപൂർ, ബഹ്‌റൈച്ച് തുടങ്ങിയ ജില്ലകൾ വെള്ളപ്പൊക്കത്തിലാണ്.

UP Floods  Bahraich flood  8 killed in flood  Bahraich news  ലഖ്‌നൗ  ഉത്തർ പ്രദേശ്  വെള്ളപ്പൊക്കം  എട്ട് പേർ മരിച്ചു  ഉത്തർ പ്രദേശിൽ വെള്ളപ്പൊക്കം  ബൽ‌റാം‌പൂർ, ബഹ്‌റൈച്ച്
ഉത്തർ പ്രദേശിൽ വെള്ളപ്പൊക്കത്തിൽ എട്ട് പേരോളം മരിച്ചു
author img

By

Published : Aug 3, 2020, 9:06 PM IST

ലഖ്‌നൗ: സംസ്ഥാനത്ത് ബൽ‌റാം‌പൂർ, ബഹ്‌റൈച്ച് ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് ബരാബങ്കി, ഗോണ്ട, സിദ്ധാർത്ഥ് നഗർ, മഹാരാജ്‌ഗഞ്ച്, ബൽ‌റാംപൂർ, ബഹ്‌റൈച്ച് തുടങ്ങിയ ജില്ലകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ദുരിതബാധിതർക്ക് സഹായം നൽകുന്നതിന് ദുരിതാശ്വാസ സമിതികൾ രൂപീകരിച്ചു.

തുളസിപൂർ സ്വദേശികളായ മൂന്ന് പേർ, ബൽ‌റാംപൂർ സ്വദേശികളായ രണ്ട് പേർ, ഉത്രൗല സ്വദേശി എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഘാഗ്ര, സരിയു നദികൾ പലയിടങ്ങളിലും അപകടനിരക്കിന് മുകളിലൂടെയാണ് ഒഴുകുന്നത്. പൊലീസിനൊപ്പം എൻ‌ഡി‌ആർ‌എഫും എസ്‌എസ്‌ബി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.