ജയ്പൂർ: രാജസ്ഥാനിൽ പുതിയ 726 കൊവിഡ് കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ആകെ 90,089 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കേസുകളിൽ 15,577 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 1,130 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 73,382 പേർ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 133 പുതിയ കേസുകളാണ് തലസ്ഥാനമായ ജയ്പൂരിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയില്‍ 90,633 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 41 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.