അമരാവതി: ആന്ധ്രാ പ്രദേശില്‍ ഇന്ന് 7855 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,54,385 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 52 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5558 ആയി.
5,79,474 രോഗമുക്തരായി. 69,353 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 24 മണിക്കൂറിനിടെ 76,000 ടെസ്റ്റുകള്‍ നടത്തിയാതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.