ഭുവനേശ്വര്‍:ഒഡിഷയില്‍ 77 കാരന് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 119 ആയി. മധുസൂദൻ നഗർ നിവാസിയായ ഇയാൾക്ക് കൊവിഡ് പോസിറ്റീവായ ബന്ധുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടർന്നാണ് രോഗം ബാധിച്ചതെന്ന് ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻ വകുപ്പ് അറിയിച്ചു.
നഗരത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 47 ആണ്. ഇവരിൽ 20 പേർ ചികിത്സയിലാണ്, 26 പേർ സുഖം പ്രാപിച്ചു. ഏപ്രിൽ 6 ന് ഒരാൾ മരിച്ചിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 2,421 കൊവിഡ് -19 ടെസ്റ്റുകൾ നടത്തി. ഇതുവരെ 29,108 കൊവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്.
119 കൊവിഡ് -19 പോസിറ്റീവ് കേസുകളിൽ 47 എണ്ണം ഖുർദാ ജില്ലയില്‍ നിന്നുള്ളവയാണ്, 19 എണ്ണം ഭദ്രകന്ദ് ജജ്‌പൂരിൽ നിന്നും 16 കേസുകള്‍ ബാലസൂരിൽ നിന്നും 10 കേസുകള്‍ സുന്ദർഗറിൽ നിന്നും കേന്ദ്രപാറ, കലഹണ്ടി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കേസുകളും കട്ടക്ക്, പുരി, ധെങ്കനാൽ, കോരാപുട്ട് ജില്ലകളില്‍ നിന്ന് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.