ന്യൂഡൽഹി: സംസ്ഥാനത്ത് 75 ശതമാനം കൊവിഡ് ബാധിതരും രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തവരോ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരോ ആണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകളുടെ കുറവ് കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് സേവനം ആവശ്യമായി വരുമ്പോൾ സ്വകാര്യ ആംബുലന്‍സുകളും നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വീടുകളില്‍ തന്നെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. 6923 കൊവിഡ് 19 രോഗികളിൽ 1476 പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. ബാക്കിയുള്ളവർ വീടുകളിലും കൊവിഡ് 19 കേന്ദ്രങ്ങളിലും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.