ചെന്നൈ: തമിഴ്‌നാട്ടിൽ ബുധനാഴ്‌ച 743 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 13,191 ആയി. 6 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 87 ആയി.
ഇന്ന് 987 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 5882 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈയിൽ ഇന്ന് 557 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിൽ ഇതുവരം 8228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.