ഹൈദരാബാദ്: തെലങ്കാനയിൽ ചൊവ്വാഴ്ച 71 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 1991 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ അതിഥി തൊഴിലാളികളാണ്. നാല് പേർ വിദേശത്ത് നിന്നും വന്നവരാണ്. അതേസമയം ഇന്ന് 120 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 1284 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 650 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.