ലഖ്നൗ: യുപിയിൽ 7,016 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 2.99 ലക്ഷത്തിലധികമാണ്. സംസ്ഥാനത്തെ മരണസംഖ്യ 4,282 ആയി ഉയർന്നു.
സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 8.44 ശതമാനത്തിന്‍റെ പകുതിയാണ്. 67,321 സജീവ കേസുകളിൽ 34,920 പേർ ഐസൊലേഷനിലാണ്. ഉത്തർപ്രദേശിൽ ഇതുവരെ 72 ലക്ഷത്തിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. സർക്കാർ ലാബുകളിൽ 50,000 ത്തിലധികം ആർടിപിസിആർ ടെസ്റ്റുകൾ ഉൾപ്പെടെ 1.50 ലക്ഷത്തിലധികം ടെസ്റ്റുകൾ വ്യാഴാഴ്ച നടത്തി.