മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പൊലീസ് സേനയിലെ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,988 ആയി. നിലവിൽ സേനയിൽ 1,771 പേരാണ് സജീവ കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. 23,945 ഉദ്യോഗസ്ഥർ രോഗമുക്തി നേടുകയും 272 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിലവിൽ 1,59,346 കൊവിഡ് രോഗികളാണുള്ളത്. 14,15,679 പേർ രോഗമുക്തി നേടുകയും 42,633 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ 70 പൊലീസുക്കാർക്ക് കൂടി കൊവിഡ്
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിലവിൽ 1,59,346 കൊവിഡ് രോഗികളാണുള്ളത്.