ഛണ്ഡിഗഡ്: ഹരിയാനയിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 294 ആയി. പാനിപ്പട്ടിൽ നിന്ന് നാല് കേസുകളും, ഹിസാറിൽ നിന്നും രണ്ട് കേസുകളും, സോണിപ്പതിൽ നിന്നും ഒരു കേസും പുതുതായി റിപ്പോർട്ട് ചെയ്‌തു. നുഹ്(57), ഗുഡ്‌ഗാവ് (51), ഫരീദാബാദ് (43), പൽവാൾ (34), സോണിപത് (20), പഞ്ചകുല (18) എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് ബാധിതരിൽ ഇറ്റലി, ശ്രീലങ്ക, നേപ്പാൾ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 24 വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 64 പേരും ഉൾപ്പെടുന്നു. 192 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. മൂന്ന് പേർ മരിച്ചു. 20,885 സാമ്പിളുകൾ പരിശോധന നടത്തിയതിൽ 18,581 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. 2,010 സാമ്പിളുകൾ പരിശോധനക്ക് അയച്ചുകഴിഞ്ഞു. കൊവിഡ് ബാധിതരായ 14 ഇറ്റാലിയൻ വിദേശികളിൽ 13 പേർക്ക് രോഗം ഭേദമായി. രോഗം മാറിയ പ്രായമായ സ്‌ത്രീ ഈയിടെ മരിച്ചു.