കൊളംബോ: വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്‌തിരുന്ന ഏഴ് ഇന്ത്യക്കാരെ ശ്രീലങ്കൻ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞയാഴ്‌ച ഇമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ നിർമാണ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ 30 ദിവസത്തെ ബിസിനസ് വിസയില്‍ ശ്രീലങ്കയില്‍ എത്തുകയും പിന്നീട് വ്യവസ്ഥകള്‍ ലംഘിച്ച് തൊഴില്‍ ചെയ്യുകയുമായിരുന്നെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നു. നിശ്ചിത വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതിനാല്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും മിരിഹാനയിലെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു.
വിസാകാലാവധി കഴിഞ്ഞ ഏഴ് ഇന്ത്യക്കാർ ശ്രീലങ്കയിൽ കസ്റ്റഡിയില്‍ - വിസകാലാവധി കഴിഞ്ഞ ഏഴ് ഇന്ത്യക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ
പിടിയിലായവരെ കസ്റ്റഡിയിൽ എടുക്കുകയും മിരിഹാനയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു