ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ഏഴ് മരണം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു.
ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഗ്രാ - ലഖ്നൗ എക്സപ്രസ് വേയിലാണ് അപകടമുണ്ടായത്.
ബസ് ഡ്രൈവർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ സൈഫായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.