ETV Bharat / bharat

അയോധ്യയിൽ 67 ഏക്കർ ഭൂമി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി - അയോധ്യ ആക്ട്

സുപ്രീംകോടതിയുടെ വിധിക്ക് അനുസൃതമായി അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മേൽനോട്ടത്തിനായി രൂപീകരിച്ചതാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്.

Sri Ram Janmabhoomi Teerth Kshetra  Ayodhya Act  67 acres land  Narendra Modi  Bhumi Pujan  Supreme Court  അയോധ്യ  രാമക്ഷേത്രം  ലഖ്‌നൗ  യുപി  ഉത്തർ പ്രദേശ്  സുപ്രീം കോടതി  അയോധ്യ ആക്ട്  67 ഏക്കർ ഭൂമി
അയോധ്യയിൽ 67 ഏക്കർ ഭൂമി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി
author img

By

Published : Aug 1, 2020, 5:25 PM IST

ലഖ്‌നൗ: അയോധ്യ നിയമപ്രകാരം ഏറ്റെടുത്ത 67 ഏക്കർ ഭൂമി ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്രത്തിന് കൈമാറി. സുപ്രീംകോടതിയുടെ വിധിക്ക് അനുസൃതമായി അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മേൽനോട്ടത്തിനായി രൂപീകരിച്ചതാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക.

നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് അടക്കം 200ൽ അധികം പേർ ചടങ്ങിൽ പങ്കെടുക്കും. കൊവിഡിനെ തുടർന്ന് സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടത്തുക. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്‍റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.