അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,555 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 7,06,790 ആയി ഉയർന്നു. 31 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണസംഖ്യ 5,900 ആയി.
ആന്ധ്രയിൽ നിലവിൽ 56,897 സജീവ കേസുകൾ ഉണ്ട്. സംസ്ഥാനത്ത് ഇതുവരെ 59,48,534 പേർക്ക് കൊവിഡ് പരിശോധന നടത്തി.