ETV Bharat / bharat

കൊവിഡ്-19; കശ്മീരില്‍ 65 തടവുകാരെ താത്കാലികമായി വിട്ടയക്കാന്‍ ഉത്തരവ് - ഹൈക്കോടതി

ജമ്മുകശ്മീര്‍ ജയില്‍ വകുപ്പ് സംസ്ഥാന ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. ജസ്റ്റിസ് ജീത മിത്തല്‍, ജസ്റ്റിസ് രജനീഷ് ഓസ്വാള്‍ എന്നിവരാണ് ഹർജി പരിഗണിച്ചത്.

COVID-19  coronavirus  Public Safety Act  കൊവിഡ് 19  ജമ്മു കശ്മീര്‍  ജയില്‍ വകുപ്പ്  ജയില്‍ അധികൃതര്‍  ഹൈക്കോടതി  പബ്ലിക്ക് സേഫ്റ്റി ആക്ട്
കൊവിഡ്-19 കശ്മീരില്‍ 65 തടവുകാരെ താത്കാലികമായി വിട്ടയക്കാന്‍ ഉത്തരവ്
author img

By

Published : Apr 12, 2020, 1:26 PM IST

ജമ്മു കശ്മീര്‍: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ 65 തടവുകാരെ വിട്ടയച്ചു. പബ്ലിക്ക് സേഫ്റ്റി ആക്ട് പ്രകാരം തടവില്‍ കഴിയുന്നവരെയാണ് പുറത്ത് വിട്ടത്. ജമ്മുകശ്മീര്‍ ജയില്‍ വകുപ്പ് ഇക്കാര്യം കാണിച്ച് സംസ്ഥാന ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. ജസ്റ്റിസ് ജീത മിത്തല്‍, ജസ്റ്റിസ് രജനീഷ് ഓസ്വാള്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി കേസില്‍ വാദം കേട്ടത്. വിവിധ കേസുകളില്‍ കോടതി നടപടി നേരിടുന്നവരും ജയിലില്‍ കഴിയുന്നവരും താത്കാലികമായി വിട്ടയച്ചവരില്‍ ഉണ്ട്. മാര്‍ച്ച് 30ന് ഇക്കാര്യത്തില്‍ ഉന്നത അധികാര സമിത ചേര്‍ന്ന് തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ശേഷമാണ് പ്രതികളെ താത്കാലികമായി പുറത്ത് വിടാന്‍ തീരുമാനിച്ചത്. അതിനിടെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സുരക്ഷാ ഉത്പന്നങ്ങള്‍ ഉറപ്പ് വരുത്താന്‍ സംസ്ഥാന ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.