ETV Bharat / bharat

എട്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ; ഇതുവരെ സർവീസ് നടത്തിയത് 642 ഷ്രാമിക് ട്രെയിനുകൾ - ഷ്രമിക് ട്രെയിനുകൾ

ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ ട്രെയിന്‍ സർവീസ് ഉള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 301 ട്രയിനുകൾ സംസ്ഥാനത്തേക്ക് സർവീസ് നടത്തി.

Shramik Special trains  642 Shramik Special trains  Indian railways  coronavirus-triggered lockdown  എട്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ  സർവീസ് നടത്തിയത് 642 ഷ്രമിക് ട്രെയിനുകൾ  ഷ്രമിക് ട്രെയിനുകൾ  റെയിൽ‌വേ
642 ഷ്രാമിക് ട്രെയിനുകൾ
author img

By

Published : May 14, 2020, 8:35 AM IST

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എട്ട് ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽ‌വേയുടെ 642 ഷ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഇതുവരെ സർവീസ് നടത്തി. ഇതിൽ ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസുകൾ ഉള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 301 ട്രയിനുകൾ സംസ്ഥാനത്തേക്ക് സർവീസ് നടത്തി. ബീഹാറിൽ 169 ട്രെയിനുകൾ, മധ്യപ്രദേശ് 53, ജാർഖണ്ഡ് 40, ഒഡീഷ 38, രാജസ്ഥാൻ 8, പശ്ചിമ ബംഗാൾ ഏഴ്, ഛത്തീസ്ഗഡ് ആറ്, ഉത്തരാഖണ്ഡ് നാല് ട്രെയിനുകൾ എന്നിവയും സർവീസ് നടത്തി. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ട്രെയിനുകൾ വീതവും ഹിമാചൽ പ്രദേശ്, കർണാടക, മണിപ്പൂർ, മിസോറം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്ക് ഒരു ട്രെയിൻ വീതവും സർവീസ് നടത്തി.

യാത്രയ്ക്ക് മുമ്പായി യാത്രക്കാരെ കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് റെയിൽ‌വേ അറിയിച്ചു. യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്. തിങ്കളാഴ്ച മുതൽ 'ഷ്രാമിക് സ്‌പെഷ്യൽ' ട്രെയിനുകൾ 1,200 ഓളം യാത്രക്കാരെ വീതം കയറ്റാൻ തുടങ്ങി. ഈ പ്രത്യേക സേവനങ്ങളുടെ ചെലവ് റെയിൽ‌വേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു യാത്രയ്ക്ക് 80 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.