ETV Bharat / bharat

ഇന്ത്യയിൽ മൂന്നാമത്തെ കൊവിഡ് മരണം മുംബൈയില്‍

ദുബായിൽ നിന്ന് തിരിച്ചെത്തിയ 64 കാരാനാണ് മരിച്ചത്

64-year-old dies of coronavirus in Mumbai  India total reaches 125  കൊവിഡ് മരണം
കൊവിഡ്
author img

By

Published : Mar 17, 2020, 11:22 AM IST

Updated : Mar 17, 2020, 2:16 PM IST

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 64കാരനാണ് മരിച്ചത്. ദുബായിൽ നിന്നും ഈ മാസം ആദ്യമാണ് ഇയാള്‍ മുംബൈയിലെത്തിയത്. കടുത്ത രക്തസമ്മ‍ര്‍ദ്ദവും പ്രമേഹവും കാരണം ഇദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

കര്‍ണാടകയിലെ കലബുറഗിയിലാണ് രാജ്യത്തെ ആദ്യ മരണം. ഉംറ കഴിഞ്ഞ് മടങ്ങിയ 74കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയാണ് മരിച്ചത്. ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് രണ്ടാമത്തെയാള്‍.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 125 പേരിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ രണ്ടു പേർ വിദേശികളാണ്.

Last Updated : Mar 17, 2020, 2:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.