മുംബൈ: സാംഗ്ലിയിലെ ജില്ലാ ജയിലിൽ 63 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാപ്പിഡ് ആന്‍റിജൻ പരിശോധനയിലൂടെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 92 തടവുകാരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്നലെ രാത്രിയാണ് പരിശോധനഫലം എത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു തടവുകാരൻ പരോളിലാണ്.
കൊവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനിലേക്ക് മാറ്റുമെന്നും 50 വയസിന് മുകളിൽ പ്രായമുള്ളവരെ മാറ്റാൻ പദ്ധതിയിടുകയാണെന്നും അധികൃതർ അറിയിച്ചു. പരോളിൽ ഇറങ്ങിയ തടവുകാരനെ കണ്ടെത്താനും അധികൃതർ ശ്രമിക്കുന്നുണ്ട്. നിലവിൽ ജയിലിൽ 300 തടവുകാരാണ് ഉള്ളത്.