ശ്രീനഗർ:ആറ് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു. ബുദ്‌ഗാം ജില്ലയിൽ നിന്നാണ് മുദാസിർ ഫയാസ്, ഷബീർ ഗണായ്, സാഗീർ അഹ്‌മദ് പോസ്വാൾ, ഇസാക്ക് ഭട്ട്, അർഷിദ് തോക്കർ എന്നിവരെ അറസ്റ്റ് ചെയ്തത്. ചൈനീസ് തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ്, ഒരു കിലോ ഹെറോയിൻ എന്നിവ കണ്ടെടുത്തു.
മയക്കുമരുന്ന് വ്യാപാരം, ആയുധ വിതരണം, പണക്കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. തീവ്രവാദികൾ അറസ്റ്റിലായതോടെ മയക്കുമരുന്ന് വ്യാപാരികളും തീവ്രവാദികളും തമ്മിലുള്ള ബന്ധം പുറത്തുവന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ സേനയും സുരക്ഷാ ഏജൻസികളും സംയുക്തമായാണ് ഇവരെ പിടികൂടിയത്.