ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസിനെ ആക്രമിച്ച ആറ് പേര്‍ അറസ്റ്റിലായി. കോട്ട്‌വാലി നഗര്‍ സ്വദേശികളായ ഷാക്കിര്‍, നദീം, ആഖില്‍, നവാബ്, നയീമുദ്ദീന്‍, ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്‌ച കൊലപതാക കേസില്‍ പ്രതിയായ ഷാഹിദിനെ പിടികൂടാനായി സാറെയ് കാജി പ്രദേശത്തെത്തിയതായിരുന്നു പൊലീസ്. എന്നാല്‍ പൊലീസിനെ കണ്ടപ്പോള്‍ ഷാഹിദും സഹോദരന്മാരും കുറച്ച് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ ഇഷ്‌ടികയും കല്ലുമുപയോഗിച്ച് ഇവര്‍ ആക്രമിച്ചു. പൊലീസ് സ്വയം പ്രതിരോധത്തിന് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്‌തു. എന്നാല്‍ പ്രതിയായ ഷാഹിദ് പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
യുപിയില്‍ പൊലീസിനെ ആക്രമിച്ച ആറ് പേര്‍ അറസ്റ്റില്‍ - up crime news
കഴിഞ്ഞ ശനിയാഴ്‌ചയാണ് കൊലപതാക കേസില്‍ പ്രതിയെ പിടികൂടാനായി അന്വേഷണം നടത്തവെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയും സംഘവും ഇഷ്‌ടികയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.