ETV Bharat / bharat

തമിഴകത്ത് ഭീതിയേറുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേർക്ക്

ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 45 പേരും ഡൽഹിയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.

തമിഴ്‌നാട് കൊവിഡ് 19  ഡൽഹി നിസാമുദ്ദീൻ സമ്മേളനം  Tamil Nadu Corona Cases Reported  covid cases india
തമിഴ്‌നാട്
author img

By

Published : Mar 31, 2020, 9:14 PM IST

ചെന്നൈ: രാജ്യം കൊവിഡ് വ്യാപനത്തെ നേരിടുമ്പോൾ തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 57 പോസിറ്റീവ് കേസുകൾ. രാവിലെ ഏഴും വൈകിട്ടോടെ 50 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 45 പേർ ഡൽഹിയിൽ നടന്ന നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും ശേഷിക്കുന്ന അഞ്ച് പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 124 ആയി.

തമിഴ്‌നാട്ടിൽ നിന്നും 1,131 പേരാണ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 515 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. ശേഷിക്കുന്നവരെ കണ്ടെത്താൻ പ്രയാസമേറെയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.