ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 55 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 796 സാമ്പിളുകളുടെ ഫലങ്ങൾ ലഭിച്ചതായും അതിൽ 55 പേർക്ക് പോസിറ്റീവ് ആയതായും ജില്ലാ മജിസ്‌ട്രേറ്റ് സെൽവ കുമാർ ജെ പറഞ്ഞു.
അതേസമയം പ്രദേശത്ത് 116 പേർ രോഗമുക്തരായി. ഇതോടെ പ്രദേശത്ത് ആകെ 3,361 രോഗമുക്തരായിട്ടുണ്ട്. ജില്ലയിൽ നിലവിൽ 1,045 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.